രാജാക്കാട് വീട് കത്തിനശിച്ചു;രണ്ട് പേർക്ക് പൊള്ളലേറ്റു
രാജാക്കാട് ടൗണിന് സമീപം വീട് കത്തി നശിച്ചു. ഇഞ്ചനാട്ട് ചാക്കോയുടെ വീട് ആണ് കത്തിനശിച്ചത്.പൂക്കുളത്ത് സന്തോഷ് എന്നായാളാണ് ഇവിടെ താമസിക്കുന്നത്. പുലർച്ചെ 4 ന് യോടെയാണ് വീടിന് തീ പിടിച്ചത്. പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സന്തോഷ് രാവിലെ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി വീടിന് തീപിടിക്കുകയായിരുന്നു. വീട് പൂർണ്ണമായി കത്തിനശിച്ചു. പൊള്ളലേറ്റ സന്തോഷ് ഭാര്യ ശ്രീജ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി ,നെടുങ്കണ്ടം ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു.

