ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ബി ജെ പി സംഘപരിവാര്‍ ശ്രമം - എം എം മണി; ആദിവാസി ക്ഷേമസമിതി ഇടുക്കി ജില്ലാ കണ്‍വന്‍ഷന്‍ അടിമാലിയില്‍ നടന്നു
ആദിവാസി ക്ഷേമസമിതി ഇടുക്കി ജില്ലാ കണ്‍വന്‍ഷന്‍ അടിമാലിയില്‍ നടന്നു.ഉടുമ്പന്‍ചോല എം എല്‍ എ എം എം മണി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ശ്രീരാമന്റെയും സീതയുടെയും കാര്യം പറയാന്‍ മോദിയ്ക്ക് എന്ത് യോഗ്യതയെന്ന് എം.എം മണി. സവര്‍ണ്ണാധിപത്യം സ്ഥാപിക്കാനും, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുമാണ് ബി ജെ പി സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്നും എം.എം മണി പറഞ്ഞു.അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള സംഘടനാ പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.ആദിവാസി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയംഗം എം ആര്‍ ദീപു കണ്‍വന്‍ഷനില്‍ അധ്യക്ഷത വഹിച്ചു. എ കെ എസ് സംസ്ഥാന സെക്രട്ടറി ബി വിദ്യാദരന്‍ കാണി, റോമിയോ സെബാസ്റ്റ്യന്‍, റ്റി കെ ഷാജി, ചാണ്ടി പി അലക്സാണ്ടര്‍, സൗമ്യ സോമന്‍, അഡ്വ. സേതു നാരായണന്‍, കെ യു വിനു, കെ എ ബാബു, സി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.