നരേന്ദ്ര മോദിയും സംഘ പരിവാറും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു : യൂത്ത് കോൺഗ്രസ്സ്

നരേന്ദ്ര മോദിയും സംഘപരിവാറും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രാജ്യത്ത് ലഭിക്കുന്ന സ്വികാര്യതയിൽ വിറളിപൂണ്ട സംഘപരിവാർ ബി.ജെ.പി നേത്യത്വം വ്യാപകമായ് അതിക്രമങ്ങൾ അഴിച്ചുവിടുന്നത് പ്രതിഷേധകരമാണ്.ഭാരത് ജോഡോ യാത്രാ യിലൂടെ കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കും ലഭിച്ച ജനപിന്തുണയെ ഭയന്നാണ് മണിപൂരിൽ നിന്നാരംഭിച്ച രണ്ടാം ഘട്ട യാത്രക്ക് നേരേ അക്രമങ്ങൾ അഴിച്ചുവിടുന്നത്. അസാം സർക്കാരിന്റെ ഔദ്യോഗിക അനുമതിയോടെ തന്നെ അക്രമണത്തിന് നേത്യത്വം നൽകുന്നു.ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെയുളള സംഘപരിവാർ അതിക്രമങ്ങളിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം അർപ്പിച്ചും യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കട്ടപ്പന രാജിവ് ഭവനിൽ നിന്ന് പ്രതിഷേധ ജ്വാല തെളിച്ചു കൊണ്ട് നടത്തിയ നൈറ്റ് മാർച്ച് ടൗൺ ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ജോമോൻ പി.ജെ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മോബിൻ മാത്യു, ജോബിൻ മാത്യു അയ്മനത്ത് ,ബിബിൻ ഈട്ടിക്കൻ ,ശാരി ബിനു ശങ്കർ , ജിതിൻ തോമസ് ഉപ്പുമാക്കൽ, ആനന്ദ് തോമസ്, ഷാനു ഷാഹുൽ , സിജു ചക്കുമൂട്ടിൽ, പ്രശാന്ത് രാജു , ജിതിൻ ജോയി, ഷാജി വെള്ളമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.