മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനും മലയോര ജനതയുടെ പ്രിയ ഇടയനുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സ്മരണക്കായി ഇടുക്കി രൂപതയിലെ അദ്ധ്യാപക-അനദ്ധ്യാപകരുടെ കൂട്ടായ്മയായ " കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് " ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു.കൃഷി, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ സമൂഹത്തിനു നൽകിയിട്ടുളള സംഘടനകൾക്കും , നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വ്യക്തികൾക്കുമാണ് അവാർഡ് നൽകുന്നത്. ഈ മൂന്ന് മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തികൾക്കോ, സംഘടനകൾക്കോ അവാർഡിന് അപേക്ഷിക്കാം. പതിനായിരം രൂപയുടെ ക്യാഷ് അവാർഡും , ട്രോഫിയും, പ്രശംസാപത്രവുമാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നത്. 2023 - 24 വർഷത്തെ അവാർഡിനുള്ള അപേക്ഷകൾ ജനുവരി 31 നുമുമ്പ്
"സെക്രട്ടറി,
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
,ബിഷപ്പ്സ് ഹൗസ്,മണിപ്പാറ പി.ഒ
കരിമ്പൻ - 685602
എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷ നൽകുന്ന വ്യക്തികളോ, സംഘടനകളോ വിശദവിവരങ്ങൾ സാക്ഷ്യപത്രങ്ങൾ സഹിതം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446137864, 9446207917 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. 2024 ഫെബ്രുവരി 10 ന് മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഇടുക്കി രൂപതയിലെ അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും "സ്നേഹസംഗമ " ത്തിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.