ഇടുക്കി ജില്ലാതല റിപ്പബ്ളിക് ദിനാഘോഷം ഐ ഡി എ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കി

രാജ്യത്തിന്റെ 75 ാംമത് റിപ്പബ്ലിക് ദിനാഘോഷം ജില്ലയിൽ വിപുലമായി നടന്നു. രാവിലെ 9 മണിക്ക് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. 17 പ്ലറ്റുണുകളിലായി 500 ഓളം പേര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നു. പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, എന്‍ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവർ പരേഡിൻ്റെ ഭാഗമായി. കട്ടപ്പന ഗവ. കോളേജ്, കുളമാവ് നവോദയ വിദ്യാലയം, എം ആര്‍ എസ് പൈനാവ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വാഴത്തോപ്പ്, ജി എച്ച് എസ് എസ് പഴയരിക്കണ്ടം, എസ് എന്‍ എച്ച് എസ് എസ് കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പരേഡില്‍ പങ്കെടുത്തു. പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകള്‍, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങള്‍ പരേഡ് മൈതാനിയിൽ ക്രമീകരിച്ചിരുന്നു. ഹരിതചട്ടം പാലിച്ചായിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. പൊതുജനങ്ങളും പരേഡ് കാണാൻ ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ എത്തിയിരുന്നു.