വണ്ടിപ്പെരിയാർ സത്രത്തിൽ അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇത്തവണയും വീഴ്ച വരുത്തിയതായി ആക്ഷേപം

പരമ്പരാഗത കാനനപാത യായ സത്രത്തിലൂടെ ശബരിമല ദർശനത്തിനായെത്തുന്ന അയ്യപ്പഭക്തർക്ക് സത്രത്തിലും അനുബന്ധ പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിവിധ വകുപ്പുകൾ ഇത്തവണയും വൻ വീഴ്ച്ച വരുത്തിയതായാണ് അഖില ഭാരത അയ്യപ്പ സേവാ സംഘം ഭാരവാഹികൾ ആരോപിക്കുന്നത്. ഇതിൽ പ്രധാനമായും സത്രത്തിലേക്ക് എത്തുന്ന പാതയിലുടെയുള്ള ദുരിതയാത്രയ്ക്ക് പരിഹാരം കാണുന്നതിന് നിവേദനം നൽകിയിട്ടും വാഗ്ദാനത്തിലൊതുങ്ങുകയാണുണ്ടായത്. വണ്ടിപ്പെരിയാർ പഞ്ചായത്തിനു കീഴിലുള്ള സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച്ച വരുത്തിയതായാണ് ആരോപണം. പഞ്ചായത്ത് നിർമ്മിച്ച 20 ടോയ്ലറ്റുകളും ദേവസ്വം ബോർഡിന്റെ 5 ടോയ്ലറ്റുകളുമാണ് സത്രത്തിൽ ഉള്ളത്. മുൻ കാലങ്ങളിലേതിനേക്കാൾ ഇത്തവണ തീർഥാടകരുടെ തിരക്ക് വർദ്ധിച്ചതിനാൽ ഇത് വളരെ പരിമിതമായിരുന്നു . നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം 3 വാട്ടർ ടാങ്കുകളിൽ 2 എണ്ണം നിലത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ ടോയ്ലറ്റുകളിലേക്ക് വെള്ളം എത്തുന്നുമില്ല. ശുദ്ധജല വിതരണ സംവിധാനമൊരുക്കുന്നതിലും വീഴ്ച്ചയുണ്ടായി . ഇത്തരം സൗകര്യക്കുറവുകൾ ചൂണ്ടിക്കാട്ടുന്നതിന് വിവിധ ഹൈന്ദവ സംഘടനകളെ സർവ്വകക്ഷി യോഗത്തിൽ വിളിക്കാൻ അധികൃതർ തയ്യാറായില്ലെന്നും അഖില ഭാരത അയ്യപ്പ സേവാ സംഘം ഭാരവാഹികൾ ആരോപിച്ചു. കൂടാതെസത്രത്തിലെ പൊലീസ് എയ്‌ഡ്പോസ്റ്റില്‍ 30 ല്‍ പ്പരം പൊലീസ് ഉദ്യോഗസ്ഥര്‍ പരിമിത സൗകര്യങ്ങല്‍ ജോലി ചെയ്യുന്നു. അസൗകര്യങ്ങളുടെ നടുവിലാണ് ഇവരുടെ വിശ്രമം.ഇവര്‍ക്കും തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന ടോയ് ലറ്റില്‍ വേണം പോകാൻ. അന്യ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാൻ വേണ്ട സൗകര്യമില്ല. ദേവസ്വം ബോര്‍ഡിന്റെ കെട്ടിടവും, പഞ്ചായത്തിന്റെ 2 ഷെഡുകളുമാണുള്ളത്. പഞ്ചായത്ത് ഒരുക്കുന്ന സൗകര്യങ്ങള്‍ അറുപത് ദിവസങ്ങള്‍ കഴിയുമ്പോള്‍ പൊളിച്ച് നീക്കേണ്ടി വരുന്നു. സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകളും, വിരി പന്തലുകളും സ്ഥാപിക്കാൻ കഴിയുന്നില്ല . ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ പത്തേക്കര്‍സ്ഥലമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഈ സ്ഥലം പൂര്‍ണ്ണമായും വിട്ടുനല്‍കുന്നില്ല. രണ്ടു മണി വരെയാണ് ഇപ്പോള്‍ തീര്‍ത്ഥാടകരെ പുല്ലുമേട്ടിലേക്ക് കയറ്റിവിടുന്നത്, അത് നാലുമണി വരെയായി ഉയര്‍ത്തിക്കൊണ്ട് അയ്യപ്പഭക്തരുടെ യാത്രക്ക് പുല്ലുമേട്ടിലും സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ ലൈറ്റും മറ്റ് സംവിധാനങ്ങളും ഒരുക്കിയാല്‍ രണ്ടു മണിക്കൂര്‍ കൂടി അയ്യപ്പഭക്തര്‍ക്ക് ഇതുവഴി പോകാനും തിരക്ക് കുറയ്ക്കാനും കഴിയും. വനത്തിനുള്ളില്‍ അയ്യപ്പഭക്തര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അടിയന്തരമായ വൈദ്യസഹായം എത്തിക്കാൻ പരിമിതികള്‍ ഉണ്ട്. വൈദ്യ സഹായകേന്ദ്രം ആകെയുള്ളത് സത്രത്തിലും, പുല്ലു മേട്ടിലുമാണ്. സീതക്കുളത്ത് കൂടി വൈദ്യ സഹായ കേന്ദ്രം വേണം എന്നത് ശബരിമല തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യമാണ്. ഈ സീസണില്‍ ഇതുവഴി സഞ്ചരിച്ച നാല് തീര്‍ത്ഥാടകരാണ് സീത കുളത്തിന് സമീപവും, പുല്ലുമേടിന് സമീപവും കുഴഞ്ഞുവീണു മരിച്ചത്. സത്രം പുല്ലുമേട് എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 25 കോടി രൂപ ബഡ്ജറ്റിൽ മാറ്റിവയ്ക്കണമെന്നും അഖില ഭാരത അയ്യപ്പ സേവാ സംഘം ആവശ്യപ്പെട്ടു.