സി എസ് ഡി എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് ഇടുക്ക ജില്ലയിൽ നിന്നും തുടക്കമായി

Jan 16, 2024 - 08:10
 0
സി എസ് ഡി എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് ഇടുക്ക ജില്ലയിൽ നിന്നും തുടക്കമായി
This is the title of the web page

ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കുക എന്ന ആവശ്യം ഉയർത്തി സി എസ് ഡി എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് ഇടുക്ക ജില്ലയിൽ നിന്നും തുടക്കമായി. ഏലപ്പാറയിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥ ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.സി എസ് ഡി എസ് സംസ്ഥാന പ്രസിഡൻ്റ് കെ കെ സുരേഷാണ് ജാഥ നയിക്കുന്നത്.ദളിത് വിഭാഗക്കാരുടെ ആവശ്യങ്ങൾ സംരക്ഷിക്കപ്പെടാനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നത് യാഥാർത്ഥ്യമാണന്ന് ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് പറഞ്ഞു. ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കുക എന്ന ആവശ്യമുയർത്തി സി എസ് ഡി എസ് സംസ്ഥാന കമ്മിയുടെ നേതൃത്വത്തിൽ ഈ മാസം 29 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുകയാണ്. ഇതിന് മുന്നോടിയായി ജില്ലകൾ തോറും നടക്കുന്ന വാഹന പ്രചരണ ജാഥക്കാണ് ഏലപ്പാറയിൽ തുടക്കമായത്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനം തിട്ട,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ പര്യടനം നടത്തി 28 ന് ജാഥ സമാപിക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സഹോദര സമുദായങ്ങളുടെ ആനുകൂല്യങ്ങളും സംവരണങ്ങളും നഷ്ടപ്പെടാതെ കേരളത്തിലെ 30 ലക്ഷത്തോളം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന കേന്ദ്ര ഗവൺമെന്റുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ജാഥയാണ് നടത്തുന്നത്.ഏലപ്പാറയിൽ ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രവീൺ വി ജയിംസ്, പ്രസന്ന ആറാണി, ലീലാമ്മ ബെന്നി ,സുനിൽ കെ തങ്കപ്പൻ ,ഷാജി മാത്യു തുടങ്ങിയവർ സംസാരിച്ചു. പീരുമേട് താലൂക്ക് പ്രസിഡൻ്റ് കെ.വി പ്രസാദ്, ജോൺസൺ ജോർജ്,ഷൈജു ടി.കെ ,സനീഷ് , പ്രിയാ മോൾ അനീഷ് എന്നിവർ നേതൃത്വം നൽകി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow