ഇടുക്കി ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന് ശാപമോക്ഷം.
ഇടുക്കി ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന് ശാപമോക്ഷം.പതിനാറാം തീയതി ബസ് സ്റ്റാൻഡിന്റെ ഉത്‌ഘാടനം ഉടുമ്പൻചോല എം എൽ എ - എം എം മണി നിർവ്വഹിക്കും.രണ്ടായിരത്തിലാണ് പൂപ്പാറ കുമളി സംസ്ഥാനപാതയോട് ചേർന്ന് ശാന്തൻപാറയിൽ സ്ഥലം ഏറ്റെടുത്ത് ബസ്റ്റാൻഡ് നിർമ്മാണം ആരംഭിച്ചത്. പഞ്ചായത്തിന്റെ ആസ്തി വികസനഫണ്ട്, എംഎൽഎ, എംപി ഫണ്ടുകൾ എന്നിവ ഉൾപ്പെടെ 60 ലക്ഷത്തോളം രൂപ മുടക്കിയായിരുന്നു നിർമാണം. ഇതോടനുബന്ധിച്ച് കംഫർട്ട് സ്റ്റേഷനും കട മുറികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. എന്നാൽ വൈദ്യുത കണക്ഷൻ ലഭിക്കാതെ വർഷങ്ങളോളം സ്റ്റാൻഡ് ഉപയോഗശൂന്യമായി കിടന്നു. ഗതാഗത വകുപ്പിന്റെ അനുമതി ലഭിക്കാത്തതും പ്രവർത്തനം ആരംഭിക്കുന്നതിന് തടസ്സമായി. ബസ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായതോടെ മുൻ ഭരണസമിതി യോഗം ചേർന്ന് ആർടിഒയ്ക്ക് കത്ത് നൽകി. ബസ് സ്റ്റാൻഡിൽ ഷെൽട്ടറും സൂചന സംവിധാനങ്ങളും ഒരുക്കിയാൽ അനുമതി നൽകാമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ല.കഴിഞ്ഞ ജൂൺ മാസത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ബസ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കണമെന്നും ഇതിനായി മോട്ടോർ വാഹന വകുപ്പ് അനുമതി നൽകണമെന്നും ആവശ്യം ഉയർന്നു. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന് പഞ്ചായത്ത് കത്ത് നൽകി
ഈ മാസം പതിനാറാം തീയതി ബസ് സ്‌റ്റാൻഡ് പ്രവർത്തനം ആരംഭിക്കും. രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ബസ്സ്റ്റാൻഡ് എന്ന സ്വപ്പ്നം യാഥാർഥ്യമാകുന്നത്.
/