ഇടുക്കി ചിന്നക്കനാലിൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചു
ഇടുക്കി ചിന്നക്കനാലിൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. ഡിജിറ്റൽ റീ സർവേയിൽ കൈവശക്കാരുടെ ഭൂമി ഉൾപെടുത്തേണ്ടെന്ന സർക്കാർ നിലപാട് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.റീ സർവ്വേയിലെ അപാകതകൾ ഉൾപ്പടെ ,വിവിധ ഭൂ വിഷയങ്ങൾ പരിഹരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസമായി ചിന്നക്കനാൽ നിവാസികൾ നടത്തി വന്ന തുടർ സമരമാണ് തത്കാലികമായി അവസാനിപ്പിച്ചത്. പട്ടയം ഇല്ലാത്ത കൈവശ ഭൂമി ഡിജിറ്റൽ റീ സർവ്വേ യിൽ സർക്കാർ വക ഭൂമി എന്നാണ് രേഖപെടുത്തിയിരുന്നത്. ഇതിനെതിരെ കർഷകർ ഹൈകോടതിയെ സമീപിച്ചിരുന്നു. കൈവശ ഭൂമി സർക്കാർ വക ഭൂമി എന്ന് രേഖപെടുത്തുന്നത് കോടതി സ്റ്റേ ചെയ്തത്തോടെയാണ് സമരം അവസാനിപ്പിച്ചത്.
61 ദിവസം നാട്ടുകാർ ചിന്നക്കനാൽ സിങ്കു കണ്ടത്ത് റിലേ നിരാഹാര സമരം നടത്തി. കോടതി സ്റ്റേ നൽകിയിട്ടുണ്ടെങ്കിലും സർക്കാർ നിലപാട് പ്രതികൂലമായാൽ സമരം പുനരാരംഭിക്കും