മകരവിളക്ക് മഹോത്സവം; ജില്ല കളക്ടറുടെ നേതൃത്വത്തിൽ കുമളിയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

Jan 13, 2024 - 13:31
 0
മകരവിളക്ക് മഹോത്സവം; ജില്ല കളക്ടറുടെ നേതൃത്വത്തിൽ കുമളിയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു
This is the title of the web page

മകരവിളക്കിനോടനുബന്ധിച്ച് പുല്ലുമേട്ടിൽ ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഇടുക്കി ജില്ലാ കലക്ടർ ഷീബാ ജോർജ് . ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് , സബ് കളക്ടർ അരുൺ എസ് നായർ എന്നിവർ പുല്ലുമേട്ടിൽ സന്ദർശനം നടത്തി. തിരക്ക് വർദ്ധിക്കുന്ന സാഹചര്യം നിലനിൽക്കെ മകരവിളക്ക് ദർശിക്കാവുന്ന പുല്ലുമേട് അടക്കമുള്ള പീരുമേട് താലൂക്കിലെ പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു . സന്ദർശനത്തിന് മുന്നോടിയായി പോലീസ് . ഫോറസ്റ്റ്, റവന്യൂ,ഫയർഫോഴ്സ്, തുടങ്ങിയ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ അധ്യക്ഷതയിൽ വള്ളക്കടവ് ഫോറസ്റ്റ് ഡോർ മെറ്ററിയിൽ ചേർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ജില്ലാ കലക്ടർ അടങ്ങുന്ന സഘം പുല്ലുമേട്ടിൽ എത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.താലൂക്കിലെ മകരവിളക്ക് ദർശിക്കാവുന്ന സ്ഥലങ്ങളായ പുല്ലുമേട് പരുന്തുംപാറ പാഞ്ചാലിമേട് തുടങ്ങിയ പ്രദേശങ്ങളിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ മകരവിളക്ക് ദർശനത്തിനായി ഒരുക്കുമെന്ന് കളക്ടർ ഷീബാ ജോർജ് അറിയിച്ചു. മകരവിളക്ക് ദർശനത്തിനായി പുല്ലു മേട്ടിൽ എത്തുന്ന അയ്യപ്പഭക്തർക്കായി പോലീസ് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്നും 16 സെക്ടറുകളിലായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1400 പോലീസ് ഉദ്യോഗസ്ഥരെ മകരവിളക്ക് ദിനത്തിൽ പുല്ലുമേട്ടിലും മറ്റിടങ്ങളിലുമായി വിന്യസിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ടി കെ പ്രദീപ് യോഗത്തിൽ അറിയിച്ചു .ശബരിമല പ്രധാന പാതകളിലും സന്നിധാനത്തും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മകരവിളക്ക് ദർശിക്കാവുന്ന പുല്ലുമേട്പ,രുന്തുംപാറ, പാഞ്ചാലിമേട്, തുടങ്ങിയ പ്രദേശങ്ങളിൽ അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്. അതിനാൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ പോലീസിന്റെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ അയ്യപ്പ ഭക്തർ പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow