ഇന്‍സ്റ്റാഗ്രാം വഴി പരിചയപെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് നെടുങ്കണ്ടത്ത് അറസ്റ്റില്‍

Jan 13, 2024 - 10:47
 0
ഇന്‍സ്റ്റാഗ്രാം വഴി പരിചയപെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  യുവാവ് നെടുങ്കണ്ടത്ത് അറസ്റ്റില്‍
This is the title of the web page

മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് ഇസ്മായില്‍ നെയാണ് നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയോട് തുടര്‍ച്ചയായി ചാറ്റ് ചെയ്ത് ഇയാള്‍ സൗഹൃദം സ്ഥാപിച്ചെടുക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ഇസ്മായില്‍ നെടുംകണ്ടം സ്വദേശിയായ 14 വയസുകാരിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപെട്ടത്. തുടര്‍ന്ന് തുടര്‍ച്ചയായി മെസേജ് അയച്ചു. പിന്നീട് കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്ന് നെടുംകണ്ടത് എത്തിയ ഇയാള്‍, പെണ്‍കുട്ടിയെ തന്ത്ര പൂര്‍വ്വം വിളിച്ചു വരുത്തുകയും സമീപ മേഖലയിലെ ആളൊഴിഞ്ഞ മലമുകളില്‍ എത്തിച്ച് പീഡിപ്പിയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേ സമയം കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുംകണ്ടം പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മലപ്പുറം തിരൂര്‍ മേഖലയില്‍ സൗണ്ട് ആന്‍ഡ് ലൈറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. നെടുംകണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow