കട്ടപ്പനയിൽ പിതാവിൻ്റെ കുത്തേറ്റ് മകന് പരുക്ക്
കട്ടപ്പന പാറക്കടവിന് സമീപം പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു. പാറക്കടവ് അമ്പാടി ഹോട്ടലിന് എതിർവശത്ത് താമസിക്കുന്ന പുളിമൂട്ടിൽ സോമനാണ് മകൻ അഖിലിനെ വെട്ടി പരിക്കേൽപ്പിച്ചത്. അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ പിതാവ് മർദ്ദിക്കുന്നത് തടയുന്നതിനിടെയാണ് മകന് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.



