ഗവർണറെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപസമതി നടത്തുന്ന പരിപാടികൾ ജനങ്ങളോടുള്ള വെല്ലുവിളി - വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ കമ്മിറ്റി

Jan 7, 2024 - 16:34
 0
ഗവർണറെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപസമതി നടത്തുന്ന പരിപാടികൾ  ജനങ്ങളോടുള്ള വെല്ലുവിളി - വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ കമ്മിറ്റി
This is the title of the web page

ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നതിൽ ഏറ്റവും പ്രയോജനം ചെയ്യുന്നത് വ്യാപാര സമൂഹത്തിനാണ്. പ്രധാനമായ അത്തരം ബില്ലുകളിൽ ഒപ്പിടാതെ ഇടുക്കിയിലെ വ്യാപാരസമൂഹത്തേയും, കർഷക സമൂഹത്തേയും ഉൾപ്പെടെ വെല്ലുവിളിക്കുന്ന ഗവർണറെ ബഹിഷ്കരിക്കേണ്ടത് ആവശ്യമാണ്. അതിനു തയ്യാറാവാതെ ഇടുക്കിയിലെ കർഷകരുടെ പ്രതിഷേധം രാജ്ഭവന് മുന്നിൽ പ്രകടിപ്പിക്കുന്ന ദിവസം തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി ഗവർണറെ ജില്ലയിൽ കൊണ്ടുവരുന്നത് തികച്ചും നിഷേധപരമായ നിലപാടാണെന്നും അവർ അതിൽ നിന്ന് പിന്തിരിയണമെന്നും വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 9-ന് നടക്കുന്ന ജില്ലാ ഹർത്താലിന് പൂർണ്ണ പിന്തുണ നൽകുമെന്നും വ്യാപാരി വ്യവസായി സമിതി നേതാക്കളായ സാജൻ കുന്നേൽ, റോജി പോൾ , നൗഷാദ് ആലുംമൂട്ടിൽ, ബിനു നെല്ലിക്കുന്നേൽ, മജീഷ് ജേക്കബ് എന്നിവർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow