സി.പി.എം ഹർത്താൽ - വ്യാപാരികൾക്കും , ജില്ലക്കുമെതിരായ വെല്ലുവിളി- ഡീൻ കുര്യാക്കോസ് എംപി

Jan 7, 2024 - 16:21
 0
സി.പി.എം ഹർത്താൽ - വ്യാപാരികൾക്കും , ജില്ലക്കുമെതിരായ വെല്ലുവിളി- ഡീൻ കുര്യാക്കോസ് എംപി
This is the title of the web page

ഇടുക്കി ജില്ലയുടെ പൊതുവികാരമാണ് ഭൂപതിവ് നിയമ ഭേദഗതിയുടെ കാര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നയിച്ചത്. അതിന്റെ പേരിൽ , അവർ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള പരിപാടി തടസ്സപ്പെടുത്തുന്ന തരത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത് ജനാധിപത്യ വിരുദ്ധമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പരിപാടിക്കും, ഭൂവിഷയത്തിൽ അവരെടുത്ത നിലപാടിനും എംപി എന്ന നിലയിൽ പിന്തുണ നൽകും . പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ജനങ്ങളെ കൂട്ടി പ്രതിരോധിക്കും. ഗവർണ്ണർക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തുന്നത് വെറും ഒത്തുകളിയും തമാശയുമാണ്. യഥാർത്ഥത്തിൽ ഒപ്പുവയ്ക്കരുത് എന്നാഗ്രഹിക്കുന്നവരാണ് സമരം ചെയ്യുന്നത്. ഒപ്പുവച്ചാൽ നിയമം പ്രാബല്യത്തിൽ വരും. തുടർന്ന് ഉണ്ടാവേണ്ടതായ ചട്ടങ്ങൾ തീർത്തും ജനവിരുദ്ധവും, നാട്ടുകാരെ കൊള്ളയടിക്കുന്ന തരത്തിലുമായിരുക്കും. ഇത് മനസിലാക്കുന്ന ഇടതുമുന്നണി നേതൃത്വം പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പട്ടയ വസ്തുവിന് ഫീസാടാക്കി പുതിയ ചട്ടങ്ങൾ വരണമെന്ന് ആഗ്രഹിക്കുന്നില്ല.ഒരു കാലഘട്ടത്തിൽ മാറ് മറയ്ക്കുന്നതിന് കരമേർപ്പെടുത്തിയിരുന്നതു പോലെ, സ്വന്തം ഭൂമിക്ക് പിഴയടക്കേണ്ട ഗതികേടിലേക്ക് ആണ് ജനങ്ങളെ ഇടതു ഗവൺമെന്റ് തള്ളിവിടുന്നത്. ഇതിനെതിരായ പോരാട്ടം തുടരുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow