വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പോലീസ് സംരക്ഷണം നൽകണം; കോൺഗ്രസ് പ്രവർത്തകർ പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധിക്കുന്നു
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പോലീസ് സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധിക്കുന്നു.ഡീൻ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിലാണ് സമരം.പ്രശ്നത്തിന് പരിഹാരമായ ശേഷമേ പിരിഞ്ഞുപോകൂ എന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസും സ്ഥലത്തുണ്ട്.

