വണ്ടിപ്പെരിയാറിൽ പോത്ത് റോഡിന് കുറുകെ ചാടി;ബൈക്ക് യാത്രികനു പരുക്ക്

വണ്ടിപ്പെരിയാർ കറുപ്പ് പാലത്തിന് സമീപം പോത്ത് കുറുകെ ചാടിനെ തുടർന്ന് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കറുപ്പ് പാലം ഐശ്വര്യ ഭവനിൽ അരുണിനാണ് പരുക്കേറ്റത്.
കറുപ്പ് പാലത്തിൽ നിന്നും അരുൺ വണ്ടിപ്പെരിയാറിലേക്ക് ബൈക്കിൽ വരികയായിരുന്നു. കറുപ്പ് പാലം ജംഗ്ഷൻ കഴിഞ്ഞപ്പോൾ പ്രദേശവാസികൾ വളർത്തുന്ന പോത്ത് റോഡിന് കുറുകെ ചാടുകയും ബൈക്കിൽ ഇടിക്കുകയും ചെയ്തു. ബൈക്കിൽ നിന്നും തെറിച്ചുവീണ അരുണിന്റെ കൈക്ക് ഒടിവ് ഉണ്ടായിട്ടുണ്ട്. കൂടാതെ കാലിനും പരിക്കേറ്റു. വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.