പഴയരിക്കണ്ടം ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഇടുക്കി ഡി.വൈ.എസ്.പി. ജിൽസൺ മാത്യു സല്യൂട്ട് സ്വീകരിച്ചു

പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ ഈ വർഷമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ യൂണിറ്റ് അനുവദിച്ച് പ്രവർത്തനമാരംഭിച്ചത്. എസ്. പി.സി. യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ അങ്കണത്തിൽ നടന്നു. ഇടുക്കി ഡി.വൈ.എസ്.പി.ജിൽസൺ മാത്യു ഗാഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം സല്യൂട്ട് സ്വീകരിച്ച് പാസിംഗ് ഔട്ട് പരേഡ് പൂർത്തീകരിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഉഷാ മോഹനൻ , ഗ്രാമ പഞ്ചായത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രാജേശ്വരി രാജൻ,കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ സാംജോസ്, പി. ടി എ. പ്രസിഡന്റ് ജയൻ , അദ്ധ്യാപകർ, മാതാപിതാക്കൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.