ഇടുക്കി ഡോഗ് സ്ക്വാഡിലേക്ക് പുതിയൊരു അതിഥി കൂടി ; ജില്ലയിലെ ഡോഗ് ട്രൈയിനറായ സജി എം. കൃഷ്ണനാണ് ഇടുക്കി ഡോഗ് സ്ക്വാഡിലേയ്ക്ക് നായക്കുട്ടിയെ സൗജന്യമായി സമ്മാനിച്ചത്

Jan 6, 2024 - 09:10
 0
ഇടുക്കി ഡോഗ് സ്ക്വാഡിലേക്ക് പുതിയൊരു അതിഥി കൂടി ; ജില്ലയിലെ ഡോഗ് ട്രൈയിനറായ  സജി എം. കൃഷ്ണനാണ് ഇടുക്കി ഡോഗ് സ്ക്വാഡിലേയ്ക്ക് നായക്കുട്ടിയെ സൗജന്യമായി സമ്മാനിച്ചത്
This is the title of the web page

ആറുമാസം വളർച്ചയെത്തിയ ബെൽജിയൻ മലിനോയിസ് എന്ന വിദേശ ഇനത്തിൽപ്പെട്ട നായ കുട്ടിയാണ് ഇടുക്കി ഡോഗ് സ്ക്വാഡിലേക്ക് പുതിയതായി എത്തിയിരിക്കുന്നത് . ഇടുക്കി തടിയമ്പാട് പ്രവർത്തിക്കുന്ന സെക്വർ ഡോഗ് ട്രെയിനിംഗ് ആന്റ് പെറ്റ് കെയർ എന്ന സ്ഥാപനത്തിലൂടെ വിവിധ പ്രായത്തിലും, ഇനത്തിലുമുള്ള നായ്ക്കൾക്ക് പരിശീലനം നൽകിവരുന്ന ഡോഗ് ട്രൈയിനർ സജി എം. കൃഷ്ണൻ സൗജന്യമായാണ് നായ്ക്കുട്ടിയെ ഇടുക്കി ഡോഗ് സ്ക്വാഡിലേക്ക് നൽകിയത്. വിദേശരാജ്യങ്ങളിലെല്ലാം കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനായി സേനകളിൽ ഉപയോഗിച്ചുവരുന്നത് ഏറെയും ബെൽജിയൻ മലിനോയിസ് ഇനത്തിൽപെട്ട നായ്ക്കളാണ്. ഇടുക്കി ജില്ല പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് സൂപ്രണ്ട് ടി കെ വിഷ്ണു പ്രദീപ് ഐപിഎസ് സജി എം. കൃഷ്ണനിൽ നിന്നും നായയെ ഏറ്റുവാങ്ങി.

സജി എം. കൃഷ്ണന്റെ പ്രവർത്തനം തികച്ചും അഭിനന്ദനാർഹമാണെന്ന് എസ്. പി. ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിൽ നടന്ന ചടങ്ങിൽ എ എസ്. പി. ബി.കൃഷ്ണകുമാർ , അസിസ്റ്റന്റ് കമാണ്ടന്റ് റോയി, ജില്ലാ ചാർജ് ഓഫീസർ ജമാൽ പി.എച്ച്. ഇടുക്കി കെ. 9 സ്ക്വാഡ് ഇൻസ്പെക്ടർറോയി തോമസ് എന്നിവരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow