ഇടതുപക്ഷ മുന്നണിയുടെ രാജ്ഭവൻ മാർച്ച്; ഗവർണ്ണറും സർക്കാരും തമ്മിൽ ഒത്തുകളി: ഡീൻ കുര്യാക്കോസ് എം.പി

Jan 6, 2024 - 08:07
 0
ഇടതുപക്ഷ  മുന്നണിയുടെ  രാജ്ഭവൻ മാർച്ച്;
ഗവർണ്ണറും സർക്കാരും  തമ്മിൽ ഒത്തുകളി: ഡീൻ കുര്യാക്കോസ്  എം.പി
This is the title of the web page

ഗവർണ്ണറും സർക്കാരും തമ്മിൽ നടക്കുന്ന ഒത്തുകളിയുടെ ഭാഗമാണ് 9-ാം തിയതി ഇടുക്കിയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ച്. ജനങ്ങൾ ആഗ്രഹിക്കാത്ത തരത്തിൽ സാധാരണക്കാരായ ആളുകളെ കൊള്ളയടിക്കാൻ വേണ്ടി കൊണ്ടുവന്ന ഭേദഗതിയാണ് നിയമസഭ പാസ്സാക്കിയിട്ടുള്ളത്. എൽ.എ. പട്ടയ വസ്തുവിൽ നിർമ്മിച്ചുള്ള കെട്ടിടങ്ങൾ 5 ഇനം ഫീസ്സ് ഏർപ്പെടുത്തി ക്രമവൽക്കരിക്കുന്ന തരത്തിലാണ് ഭേദഗതി വരുത്തിയത്.

ഈ ഭേദഗതി ജനങ്ങൾക്ക് പ്രയോജനമുള്ള തരത്തിലല്ല. ഗവർണ്ണർ ഒപ്പുവച്ചാൽ തുടർന്ന് ചട്ടം രൂപീകരിച്ച് ക്രമവൽക്കരണം ഫീസാടാക്കി നടക്കും. വലിയ തോതിലുള്ള ഉദ്യോഗസ്ഥ , രാഷ്ട്രീയ നേതൃത്വത്തിലുള്ള കൊള്ളയാണ് പിന്നീട് നടക്കാൻ പോകുന്നത്. അതോടൊപ്പം ഭാവിയിൽ എങ്ങനെ കെട്ടിടം നിർമ്മിക്കുമെന്നത് അവ്യക്തവുമാണ്. ഈ കുഴപ്പങ്ങൾ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തും. ഇതൊഴിവാക്കുന്നതിന് ഗവർണ്ണർ ഒപ്പു വെച്ചില്ലയെന്നത് പ്രചരണ വിഷയമാക്കി നില നിർത്തുകയെന്നതാണ് ഇടതുപക്ഷ നേതൃത്വം ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ മന:പൂർവ്വം ഒപ്പുവയ്ക്കാതെ ഗവർണർ വലിച്ചിഴച്ച് കൊണ്ടുപോകുകയുമാണ്. ഇത് ഒത്തു കളിയാണെന്ന് ന്യായമായും സംശയിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. ഗവർണ്ണർ കുറെ സംശയങ്ങൾ സർക്കാരിനോട് ചോദിക്കുന്നതും , സർക്കാർ അതിന് ഉത്തരം നൽകാതെ വൈകിപ്പിക്കുന്നതും ഈ ഒത്തുകളിയുടെ ഭാഗമാണെന്നും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow