നെടുങ്കണ്ടം ചാറല്‍മേട് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ തിരുവുത്സവം നടന്നു. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പൊങ്കാലയും, മുളപ്പയര്‍ ഘോഷയാത്രയിലും നിരവധി ഭക്തർ പങ്കെടുത്തു

Dec 27, 2023 - 13:46
Dec 27, 2023 - 13:47
 0
നെടുങ്കണ്ടം ചാറല്‍മേട് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ തിരുവുത്സവം നടന്നു. ഉത്സവത്തോട് അനുബന്ധിച്ച്   നടന്ന പൊങ്കാലയും, മുളപ്പയര്‍ ഘോഷയാത്രയിലും നിരവധി ഭക്തർ പങ്കെടുത്തു
This is the title of the web page

ഈ മാസം 22 നാണ് നെടുങ്കണ്ടം ചാറല്‍മേട് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ തിരുവുത്സവം ആരംഭിച്ചത്. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ വിവിധ ദിവസങ്ങളില്‍ തിരുവുത്സവത്തില്‍ പങ്കെടുത്തു. തിരുവുത്സവത്തിന്റെ ഭാഗമായി ബ്രഹ്മശ്രീ ഡോക്ടര്‍ എം ലാല്‍പ്രസാദ് ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി അനീഷ് ശര്‍മയുടെയും മുഖ്യ കാര്‍മികത്വത്തില്‍ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം എന്നിവയും വിശേഷാല്‍ ദീപാരാധന, ഭക്തിഗാനസുധ, നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത പൊങ്കാല, അന്നദാനം എന്നിവയും നടന്നു. ഉത്സവ ആഘോഷങ്ങളുടെ സമാപനദിവസം നടന്ന മുളപ്പയര്‍ ഘോഷയാത്രയിലും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടക്കാല എസ്എന്‍ഡിപി ഭജന സമിതിയില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് മുളപയര്‍ ഘോഷയാത്ര നടന്നത്. നൂറുകണക്കിന് കാവടികളും ശൂല വാഹകരും ഘോഷയാത്രയില്‍ പങ്കെടുത്തു.ഉത്സവ ആഘോഷ പരിപാടികള്‍ക്ക് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ടി.ജി അജി, സെക്രട്ടറി ബിനു അമ്പാടി, കുമാര്‍ വാഴത്തോപ്പില്‍, പ്രസാദ് കാലായില്‍, കെ.കെ ഷിജു, അശോകന്‍ പാലപ്പുറത്ത്, സെല്‍വരാജ് വാഴത്തോപ്പില്‍, എ.കെ രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉത്സവത്തിനോടനുബന്ധിച്ച് കാവൊരുക്കല്‍ കര്‍മ്മവും സംഘടിപ്പിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow