വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവ് കൊക്കയില്‍ വീണു. തൊടുപുഴ സ്വദേശിയായ യുവാവിനെ നേരിയ പരിക്കുകളോടെ രക്ഷപ്പെടുത്തി

Dec 27, 2023 - 14:20
 0
വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവ് കൊക്കയില്‍ വീണു. തൊടുപുഴ സ്വദേശിയായ യുവാവിനെ നേരിയ പരിക്കുകളോടെ രക്ഷപ്പെടുത്തി
This is the title of the web page

തൊടുപുഴ കലൂര്‍ക്കാട് സ്വദേശിയായ യുവാവാണ് കഴിഞ്ഞ രാത്രിയില്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ വാളറ വെള്ളച്ചാട്ടത്തിന് എതിര്‍വശത്തുള്ള കൊക്കയില്‍ വീണത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അനാഥമായി പാതയോരത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുള്ളവർ തിരച്ചിൽ നടത്തുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിനിടെ കീഴ്ക്കാംതൂക്കായ കൊക്കയില്‍ വീണു കിടന്ന യുവാവിനെ നാട്ടുകാര്‍ കണ്ടെത്തി. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഏറെ ശ്രമകരമായാണ് ഇയാളെ റോഡിൽ എത്തിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് അവശനായിരുന്നെങ്കിലും വലിയ പരിക്കുകൾ ഇല്ല . വെള്ളച്ചാട്ടത്തിന് എതിര്‍വശത്തായി ദേശിയപാതയോരത്ത് ആളുകള്‍ ഇരുന്ന് വിശ്രമിക്കുക പതിവാണ്. അപ്രകാരം അബദ്ധത്തില്‍ യുവാവ് കൊക്കയിൽ പതിച്ചതാകാമെന്നാണ് നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow