ക്രിസ്തുമസ് ദിനത്തിൽ മദ്യപ സംഘത്തിന്റെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്ക്. വാഗമൺ സന്ദർശിച്ച് മടങ്ങിയ യുവാക്കൾക്ക് നേരെയാണ് ആക്രമണം

Dec 27, 2023 - 12:46
 0
ക്രിസ്തുമസ് ദിനത്തിൽ മദ്യപ സംഘത്തിന്റെ ആക്രമണം. രണ്ട്  യുവാക്കൾക്ക് പരിക്ക്. വാഗമൺ സന്ദർശിച്ച് മടങ്ങിയ യുവാക്കൾക്ക് നേരെയാണ് ആക്രമണം
This is the title of the web page

ക്രിസ്തുമസ് ദിനത്തിൽ വാഗമൺ സന്ദർശിച്ച് മടങ്ങിയ ഉപ്പുതറ സ്വദേശികളായ ഫെബിൻസ്, എബിലിൻ റോയി എന്നീ യുവാക്കൾക്കാണ് ഉപ്പുതറ കൂവലേറ്റത്ത് വച്ച് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.യുവാക്കൾ സഞ്ചരിച്ച ബൈക്കിന് എതിരേ വന്ന കാർ ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ചതെന്ന് യുവാക്കൾ പറഞ്ഞു . കാറിലുണ്ടായിരുന്നവരും അവർ വിളിച്ച് വരുത്തിയ പത്തോളം പേരും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് യുവാക്കൾ ആശുപത്രി ചികിത്സ തേടി . ഇവർ വാഗമൺ പോലീസിൽ പരാതിയും നൽകി. സംഭവത്തിൽ ആരോപണ വിധേയരായവരും പരാതിനൽകിയിട്ടുണ്ട്. ഇരു കൂട്ടരേയും സ്റ്റേഷനിൽ വിളിപ്പിച്ച് നടപടി സ്വീകരിക്കുമെന്ന് വാഗമൺ പോലീസ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow