ആളുമാറി പോലീസിന്‍റെ ക്രൂരമര്‍ദനം; ഇറച്ചി വില്‍പ്പനക്കാരന് ഗുരുതര പരിക്ക്; പ്രതിയല്ലെന്നറിഞ്ഞപ്പോള്‍ വിട്ടയച്ചു

Dec 27, 2023 - 12:19
 0
ആളുമാറി പോലീസിന്‍റെ ക്രൂരമര്‍ദനം; ഇറച്ചി വില്‍പ്പനക്കാരന് ഗുരുതര പരിക്ക്; പ്രതിയല്ലെന്നറിഞ്ഞപ്പോള്‍ വിട്ടയച്ചു
This is the title of the web page

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കേസുമായി ബന്ധമില്ലാത്ത ആളെ ക്രൂരമായി മര്‍ദിച്ച്‌ പോലീസ്. കുറ്റിക്കാട്ടൂര്‍ സ്വദേശി സി.മാമുക്കോയയ്ക്കാണ് ആളുമാറി മര്‍ദനമേറ്റത്. മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. പിന്നീട് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തിച്ച മാമുക്കോയയെ പ്രതിയല്ലെന്ന് കണ്ട് പോലീസ് വിട്ടയയ്ക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്ബോള്‍ പോലീസ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്പതോടെ കുറ്റിക്കാട്ടൂര്‍ യത്തീംഖാന കോന്പൗണ്ടില്‍ വച്ചാണ് പോലീസ് മാമുക്കോയയെ ആക്രമിച്ചത്. ഈ ഭൂമിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യത്തീംഖാനയിലെത്തിയത്. യത്തീം ഖാനയില്‍ കോഴി വിതരണം ചെയ്യുന്നത് മാമുക്കോയയാണ്.പതിവ് പോലെ ഇറച്ചി വിതരണത്തിനെത്തിയ തന്നെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയായിരുന്നുവെന്നും മാമുക്കോയ പറയുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മാമുക്കോയയെ നിരപരാധിയാണെന്ന് കണ്ട് ഉടന്‍ വിട്ടയച്ചു. പൊലീസ് മര്‍ദനത്തില്‍ മാമുക്കോയയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. ലാത്തി അടിയില്‍ കാലിനും പരിക്കേറ്റു. പോലീസ് മര്‍ദനത്തിനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും മാമുക്കോയ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow