പൊൻമുടി ജലാശയത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പൊൻമുടി ജലാശയത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി . മത്സ്യ ബന്ധനത്തിനായി പോയ ചേലച്ചുവട് ചിമ്മിനിക്കാട്ടിൽ ബിജുവിന്റെ മൃതദേഹമാണ് ലഭിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇദ്ദേഹത്തെ കാണാതായത്. ഇന്ന് രാവിലെ മൃതദേഹം ജലാശയത്തിൽ പൊങ്ങിയ നിലയിൽ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.



