കട്ടപ്പന 20 ഏക്കർ പ്ലാമൂട്ടിൽ അജ്ഞാത വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കട്ടപ്പന മുട്ടത്തുകുന്നേൽ സജിയാണ് (55) മരിച്ചത്.
കട്ടപ്പന 20 ഏക്കർ പ്ലാമൂട്ടിൽ അജ്ഞാത വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കട്ടപ്പന മുട്ടത്തുകുന്നേൽ സജിയാണ് (55) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷം ഇരുപതേക്കറിന് സമീപം പ്ലാമൂട്ടിൽ വച്ചാണ് നടന്നുപോയ സജിയെ വാഹനം ഇടിച്ചത്. ഓട്ടോറിക്ഷയാണ് ഇടിച്ചത് എന്നാണ് പ്രാഥമിക സൂചന. ഇടിച്ച വാഹനം നിർത്താതെ പോയി. പരിക്കുപറ്റി വഴിയിൽ കിടന്ന സജിയെ നാട്ടുകാർ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ആന്തരിക രക്തസ്രാവം ഉള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചയാണ് മരണം സംഭവിച്ചത്. ഇടിച്ച വാഹനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.


