ക്രിസ്തുമസിനെ വരവേറ്റ് ലോകം; വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് ആഘോഷം
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും ക്രിസ്തുമസ് ആഘോഷം. കരോളും ആശംസ കാർഡുകളും പുൽക്കൂടുകളുമൊക്കെയായി ആഘോഷപൂർവ്വമാണ് ക്രിസ്തുമസ്സിനെ ജനങ്ങൾ കൊണ്ടാടുന്നത്. ബെത്ലഹേമിലെ പുൽക്കൂട്ടിൽ ലോക രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ സ്മരണയിലാണ് ലോകം. ക്രൈസ്തവരുടെ ഒരു തിരുനാൾ ആഘോഷത്തിനപ്പുറം, ലോകമെമ്പാടുമുള്ള ജനങ്ങൾ കൊണ്ടാടുന്ന ഒരു ആഘോഷമായി ക്രിസ്മസ് ഇതിനകം മാറിക്കഴിഞ്ഞു . നക്ഷത്രവിളക്കും സാന്റയും കേക്കും ഒക്കെ ഒരുക്കിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കുന്നത് .തിരുപ്പിറവിയുടെ സന്ദേശങ്ങൾ പകർന്ന് പള്ളികളിൽ പ്രത്യേക പാതിരാ കുർബാനയും തിരുകർമങ്ങളും നടക്കും. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് വിശ്വാസികൾ ക്രിസ്മസിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.സ്നേഹം, ത്യാഗം, സമാധാനം...
മനുഷ്യ ജീവിതം അതിന്റെ പൂർണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണയിലാണ് വിശ്വാസികൾ . എല്ലാവർക്കും ഓപ്പൺ വിൻഡോയുടെ ക്രിസ്തുമസ് ആശംസകൾ




