മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചു

രണ്ടാം പിണറയി വിജയൻ സർക്കാരിൻ്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗതാഗമന്ത്രി ആൻ്റണി രാജു രാജി സമർപ്പിച്ചു. മുഖ്യമന്ത്രിയെ നേരിൽകണ്ട് രാജി സമർപ്പിക്കുകയായിരുന്നുവെന്ന് ആൻ്റണി രാജു വ്യക്തമാക്കി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും രാജി സമർപ്പിച്ചു.ഇരുവർക്കും പകരമായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. ആൻ്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗഗാതഗ വകുപ്പ് ഗണേഷ് കുമാറിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.