ക്രിസ്മസ് ആഘോഷം ഉപ്പുതറ പരപ്പ് ക്ലെയർ നിവാസിലെ അംഗങ്ങൾക്കൊപ്പം

കാഞ്ചിയാർ ലബ്ബക്കട ജെ.പി.എം കോളേജിലെ കെ.എസ് യു യൂണിറ്റ് കമ്മറ്റി ക്രിസ്മസ് ആഘോഷിച്ചത് പൊന്നരത്താൻ പരപ്പ് ക്ലെയർ നിവാസിലെ അംഗപരിമിതരോടൊപ്പം. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ ക്ലെയർ നിവാസിലെ അംഗങ്ങൾക്ക് കേക്ക് മുറിച്ചു നൽകി. ആവിശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ ക്ലെയർ നിവാസിന് കെ.എസ്.യു ജെ.പി.എം കോളേജ് യൂണിറ്റ് പ്രസിഡന്റും യൂണിയൻ ഭാരവാഹികളും ചേർന്ന് കൈമാറി. യൂത്ത് കോൺഗ്രസ്സ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ആൽവിൻ മണ്ണഞ്ചേരിയിൽ,സിബിൻ സതിഷ് , തോമസ് സിബി, ജോമിയമോൾ ജോയി, ജിബിൻ ജോസഫ് , ലിയോ പോൾ, ഡെൽനാ സെബാസ്റ്റ്യൻ, അമൽ മാത്യു എന്നിവർ പങ്കെടുത്തു.