പീരുമേട് സബ്ജില്ലയിലെ ഉപ്പുതറ ലോൺട്രി പി.എൽ.പി.എസ് ൽ തേനൂറും മലയാളം സംഘടിപ്പിച്ചു.

പീരുമേട് സബ്ജില്ലയിലെ ഉപ്പുതറ ലോൺട്രി പി.എൽ.പി.എസ് ൽ തേനൂറും മലയാളം സംഘടിപ്പിച്ചു. കോഴിക്കോട് വടകരയിൽ വെച്ച് നടക്കുന്ന ചോക്കുപൊടി അഞ്ചാമത് അക്കാദമിക് കോൺഗ്രസിന്റെ ഭാഗമായാണ് പരിപാടി നടന്നത്.ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരിയുടെ ടി.ടി പൗലോസ് മാഷും കെ.എം നൗഫൽ മാഷും നയിച്ച ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി. വടകര അധ്യാപക കൂട്ടായ്മയിലെ പി.കെ ദിനിൽകുമാർ,രഞ്ജിത്ത് സി.പി, സുജിത്ത് പി.പി, ശിജി വി.കെ , അശ്വിൻ,ഹേമന്ദ്, ജിജിൻ,വിശാഖൻ മാഷ് എന്നിവരുടെ സാന്നിധ്യം സദസ്സിന് തിളക്കമേറ്റി. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അധ്യാപകനുമായ ദാസ് സാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ രജനി പി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ.രാമകൃഷ്ണൻ, അധ്യാപകരായ ജിനുമോൻ കെ എം, റിനീഷ് ആറാട്ട്, മനോജ് സി, അശ്വതിലാൽ, ഡെൽഫിയ എന്നിവർ നേതൃത്വം നൽകി.