പൊന്മുടി ജലാശയത്തിൽ വള്ളത്തിൽ മീൻ പിടിക്കാൻ പോയ മധ്യവയസ്കനെ കാണാതായി.
പൊന്മുടി ജലാശയത്തിൽ വള്ളത്തിൽ മീൻ പിടിക്കാൻ പോയ ഭിന്നശേഷിക്കാരനെ കാണാതായി. ചേലച്ചുവട് ചിമ്മിനിക്കാട്ട് ബിജു(50) വിനെ ആണ് കാണാതായത്. വെള്ളിയാഴ്ച രാത്രിയാണ് ബിജു മീൻ പിടിക്കാൻ പോയത്. ബിജുവിന്റെ വള്ളം ജലാശയത്തിൽ തലകീഴായി മറിഞ്ഞ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. നാളെ തൊടുപുഴ ഫയർ ഫോഴ്സിലെ സ്കൂബ ടീം ജലാശയത്തിൽ തിരച്ചിൽ നടത്തും.



