ശാന്തൻപാറ ചൂണ്ടലിൽ അജ്ഞാത വാഹനം ഇടിച്ച് വീട്ടമ്മ മരിച്ചു.നിർത്താതെ പോയ വാഹനത്തിനായി തിരച്ചിൽ

അജ്ഞാത വാഹനം ഇടിച്ച് വീട്ടമ്മ മരിച്ചു. ചൂണ്ടൽ സ്വദേശി അറുമുഖത്തിന്റെ ഭാര്യ വിജയ (52) ആണ് മരിച്ചത്.വൈകിട്ട് 5 മണിക്ക് തോണ്ടി മലയിലെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ചൂണ്ടലിനു സമീപം വച്ചാണ് ബോഡിനായ്ക്കന്നൂരിൽ നിന്നും വന്ന കാർ വിജയയെ ഇടിച്ചത്. വിജയ തൽക്ഷണം മരിച്ചു. വിജയയെ ഇടിച്ചു വീഴ്ത്തിയ കാർ നിർത്താതെ പോയി. വിജയയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തൻപാറ പൊലീസ് അന്വേഷണമാരംഭിച്ചു.