കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റി പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു

തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ചിന് നേരെ പോലീസ് അന്യായമായി നടത്തിയ ലാത്തി ചാർജിൽ പ്രതിഷേധിച്ച് ഉപ്പുതറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ അഗ്നി സംഘടിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മയിൽമണ്ഡലം പ്രസിഡന്റ് ഷാൽ വെട്ടിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജന: സെക്രട്ടറി അഡ്വ: അരുൺ പൊടിപാറ ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഫ്രാൻസിസ് അറക്കപ്പറമ്പിൽ , റ്റി.എസ് ഉദയകുമാർ, ബേബി അരീപ്പറമ്പിൽ , സി.എം മാത്യു, ശിവകുമാർ , പി.ജെ ജോസഫ് എന്നിവർ പ്രസംഗിച്ചു.