ഏലം ഡ്രയർ യാർഡ്; ദേശീയ ട്രൈബ്യൂണൽ ഉത്തരവ് ഏലം മേഖലക്ക് തിരിച്ചടി - മുൻ എം പി ജോയ്‌സ് ജോർജ്

Dec 23, 2023 - 17:23
 0
ഏലം ഡ്രയർ യാർഡ്;  ദേശീയ ട്രൈബ്യൂണൽ ഉത്തരവ് ഏലം മേഖലക്ക് തിരിച്ചടി - മുൻ എം പി  ജോയ്‌സ്  ജോർജ്
This is the title of the web page

7 മാസം മുമ്പാണ് ഏലം ഡ്രയറുകൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന് കാട്ടി മുണ്ടിയെരുമ സ്വദേശി ദേശീയ ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതോടെ ഏലം ഡ്രയറുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. കഴിഞ്ഞ 12 ന് കേസിൽ വാദം കേട്ട ട്രൈബ്യൂണൽ പ്രശ്നത്തെപ്പറ്റി പഠിക്കാനും ഏലം മേഖലക്കാകെ ഒരു ഏലം ഡ്രയർ യാർഡ് നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. ഇത് മേഖലക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഡ്രയറുകൾ മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് റിപ്പോർട്ട് നൽകിയിട്ടും ട്രൈബ്യൂണൽ ഇതൊന്നും പരിഗണിക്കാതെ ഡ്രയറുകളിലെ ഇന്ധനം, പ്രവർത്തന രീതി ഇവയെല്ലാം കാട്ടി പുതിയ പുതിയ റിപ്പോർട്ടുകൾ ചോദിക്കുകയാണ്.7 മാസം മുമ്പ് മുണ്ടിയെരുമ സ്വദേശിയുടെ പരാതിയിൽ കാർഡമം ഡ്രയർ ഓണേഴ്സ് അസോസിയേഷൻ നേതാക്കളും ചില പഞ്ചായത്തുകളും കക്ഷി ചേർന്നിരുന്നു.

കാർഡമം ഡ്രയർ ഓണേഴ്സ് അസോസിയേഷൻ നേതാക്കൾക്ക് വേണ്ടി ഹാജരാവുന്നത് അഭിഭാഷകനായ ജോയ്സ് ജോർജാണ്. പരാതിക്കാരൻ, പരാതി പിൻവലിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നെങ്കിലും ഇത് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേസ് ഇപ്പോഴും ട്രൈബ്യൂണലിൽ നടന്ന് വരികയാണ്.ഏലം മേഖലക്ക് വലിതിരിച്ചടിയുണ്ടാക്കുന്നതാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഡ്രയർ അസോസിയേഷൻ നേതാക്കളായ ദീപു കെ ടി , സന്തോഷ് വി പി , തോമസ് കപ്പലാംമൂട്ടിൽ, മാത്യു വാരണായിൽ എന്നിവരാണ് സ്വകാര്യ വ്യക്തിക്കെതിരെ കോടതിയെ സമീപിച്ചത്. നിലവിലെ ട്രൈബ്യൂണൽ വിധി കർഷകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow