പോലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം ; കട്ടപ്പനയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

Dec 23, 2023 - 17:10
 0
പോലീസ് അതിക്രമത്തിൽ  വ്യാപക പ്രതിഷേധം ; കട്ടപ്പനയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം
This is the title of the web page

മുഖ്യമന്ത്രിയുടെ നവകേരളാ സദസിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധിച്ച കെ പി സി സി പ്രസിഡന്റ് കെ.സുധാകൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പോലീസ് അതിക്രമത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായികോൺഗ്രസിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി.കെ. സുധാകരനെയും വി. ഡി. സതീശനെയും കൈകാര്യം ചെയ്ത പോലീസുകാർ അവരെ സല്യൂട്ട് ചെയ്യുന്ന കാലം വിദൂരമല്ലെന്ന് എ ഐ സി സി അംഗം അഡ്വ :ഇ. എം അഗസ്തി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയി പൊരുന്നോലി, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, കെ. എ. മാത്യു, എ. എം. സന്തോഷ്‌, കെ. എസ്. സജീവ്, പ്രശാന്ത് രാജു, ജോസ് ആനക്കല്ലിൽ, പി. ജെ ബാബു, തുടങ്ങിയവർ പങ്കെടുത്തു..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow