പാർട്ടിക്കകത്ത് തന്നെ ഐ എൻ റ്റി യു സിയെ ചില മുതിർന്ന നേതാക്കൾ ചവിട്ടുന്നു : ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരൻ

Dec 23, 2023 - 17:04
 0
പാർട്ടിക്കകത്ത്  തന്നെ ഐ എൻ റ്റി യു സിയെ ചില മുതിർന്ന നേതാക്കൾ ചവിട്ടുന്നു : ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരൻ
This is the title of the web page

പാർട്ടിക്ക് അകത്ത് തന്നെ ഐ എൻ റ്റി യു സിയെ ചില മുതിർന്ന നേതാക്കൾ ചവിട്ടുന്നതായും,  ഐ എൻ റ്റി യു സി ഇല്ലാതായാൽ കോൺഗ്രസ് പാർട്ടി തന്നെ ഇല്ലാതായി പോകുമെന്ന കാര്യം നേതാക്കന്മാർ ചിന്തിക്കുന്നില്ല എന്നും ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരൻ പറഞ്ഞു. ശാന്തൻപാറയിൽ നടന്ന ഉടുമ്പൻചോല മേഖല കമ്മറ്റി പ്രസിഡന്റ് സ്ഥാനാരോഹണവും സ്വികരണവും ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയിരുന്നു അദ്ദേഹം .ഐ എൻ റ്റി യു സി ഉടുമ്പൻചോല മേഖല കമ്മറ്റി പ്രസിഡന്റായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്ന എസ് വനരാജ് ചുമതയേറ്റു. ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരൻ ചുമതല കൈമാറി.

 പുതിയ റീജിയണൽ പ്രസിഡന്റ് ആയി ചുമതലയേറ്റ എസ് വനരാജിന് പ്രവർത്തകർ സ്വികരണം നൽകി. ശാന്തൻപാറ മണ്ഡലം കമ്മറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ കെ പി സി സി മീഡിയ വക്‌താവ്‌ അഡ്വ.സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു വട്ടമറ്റം, രാജു ബേബി,ആർ.വരദരാജൻ, ഷാജു വാക്കോട്ടിൽ, സന്തോഷ്, പി എസ് രാഘവൻ, ഗീതാ വരദരാജൻ, റെജി കണ്ടനാലിൽ തുടങ്ങിയവർ പങ്കെടുത്തു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow