നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ്സ് ഇടുക്കി ജില്ലാ കമ്മറ്റി സൗജന്യമായി യൂണിഫോം വിതരണം ചെയ്തു

Dec 23, 2023 - 16:51
 0
നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ്സ് ഇടുക്കി ജില്ലാ കമ്മറ്റി സൗജന്യമായി 
യൂണിഫോം വിതരണം ചെയ്തു
This is the title of the web page

കാർഷിക മേഖലയായ ഉടുമ്പൻചോലയിലെ തമിഴ് കർഷക തൊഴിലാളികളുടെയും തമിഴ് പിന്നോക്ക വംശജരരുടെയും കുട്ടികൾ പഠിക്കുന്ന ഉടുമ്പൻചോല ഗവ.സ്കൂളിലെ യു പി വിഭാഗം വിദ്യാർത്ഥികൾക്കാണ് സൗജന്യ യൂണിഫോം വിതരണം ചെയ്‌തത്‌. നാഷണൽ ഫോറം ഫോർ പീപ്പൾ റൈറ്റ്സ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തി വരുന്ന സാമൂഹിക സേവന പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് നിർദ്ധന തമിഴ് തോട്ടം തൊഴിലാളികളുടെ മകൾക്ക് യൂണിഫോം എത്തിച്ചു നൽകിയത്.നാഷണൽ ഫോറം ഫോർ പീപ്പൾ റൈറ്റ്സ് സംസ്ഥാന സെക്രട്ടറി അനാർക്കലി ഉണ്ണി ഉത്‌ഘാടനം ചെയ്‌തു. 

5,6,7 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും യൂണിഫോമിനുള്ള തുണികൾ വിതരണം ചെയ്‌തു. അദ്ധ്യാപകരുടെയും രക്ഷകർത്തകളുടെയും ആവശ്യത്തെ തുടർന്നാണ് നാഷണൽ ഫോറം ഫോർ പീപ്പൾ റൈറ്റ്സ് ഇടുക്കി ജില്ലാ കമ്മറ്റി സഹായവുമായി എത്തിയത്. ഉടുമ്പൻചോല സി ഐ വിനോദ് കുമാർ മുഖ്യാതിഥിയായി . യു പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും വേണ്ട യൂണിഫോം തുണികൾ പ്രധാന അദ്ധ്യാപകൻ ശിവ കുമാർ ഏറ്റുവാങ്ങി.എൻ എഫ് പി ആർ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ജോണി മിത്ര,,ഡോ.കെ റ്റി മാത്യു,പ്രശാന്ത്,സുമിത്ത്,ജോസഫ്,രമേശ്,സതീശൻ,ജഗദിഷ്,ജയകുമാർ,ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകർ, രക്ഷകർത്താക്കൾ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow