കട്ടപ്പനയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടന്നു

Dec 23, 2023 - 16:43
 0
കട്ടപ്പനയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടന്നു
This is the title of the web page

കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കെ. കരുണാകരൻ അനുസ്മരണം നടത്തിയത്.രാഷ്ട്രീയ ഭീഷമാചാര്യനായ ലീഡർ കെ. കരുണാകരൻ്റെ രാഷ്ട്രീയ ശൈലി പുതുതലമുറയിലെ രാഷ്ട്രീയ പ്രവർത്തകർക്ക് ഒരു പാഠപുസ്തകമാണെന്ന് എ ഐ സി സി അംഗം അഡ്വ. ഇ. എം. ആഗസ്തി പറഞ്ഞു. പ്രവർത്തകർ ലീഡറുടെ ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. കെ.കരുണാകരനെ പോലുള്ള ഒരു നേതാവിന്റെ അസാന്നിധ്യം ഇപ്പോൾ തിരിച്ചറിയുന്ന കാലഘട്ടത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നതെന്നും ഇ.എം ആഗസ്തി പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.

 ജോയി പോരുന്നോലി, അഡ്വ: കെ. ജെ. ബെന്നി, തോമസ് മൈക്കിൾ, മനോജ്‌ മുരളി, കെ. എ. മാത്യു, ഷാജി വെള്ളംമാക്കൽ, എ. എം. സന്തോഷ്‌, പ്രശാന്ത് രാജു, രാജൻ കാലച്ചിറ, കെ. എസ്. സജീവ്, ജോസ് ആനക്കല്ലിൽ, പി. എസ്. മേരിദാസൻ, പൊന്നപ്പൻ അഞ്ചപ്ര, സിന്ധു വിജയകുമാർ, രത്നമ്മ സുരേന്ദ്രൻ, എം. കെ. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow