കോൺഗ്രസിന്റെ ജനപ്രിയനായകൻ പി റ്റി തോമസിന്റെ രണ്ടാം അനുസ്മരണം സംഘടിപ്പിച്ചു. കട്ടപ്പനയിൽ നടന്ന അനുസ്മരണ യോഗം കെപിസിസി അംഗം തോമസ് രാജൻ ഉദ്ഘാടനം ചെയ്തു

Dec 22, 2023 - 17:44
 0
കോൺഗ്രസിന്റെ ജനപ്രിയനായകൻ  പി റ്റി തോമസിന്റെ  രണ്ടാം അനുസ്മരണം സംഘടിപ്പിച്ചു. കട്ടപ്പനയിൽ നടന്ന അനുസ്മരണ യോഗം  കെപിസിസി അംഗം തോമസ് രാജൻ ഉദ്ഘാടനം ചെയ്തു
This is the title of the web page

കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.എൽ എ യു മായിരുന്ന പി.ടി. തോമസിന്റെ രണ്ടാമത് അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചത് .പ്രവർത്തകരുടെ നേതൃത്വത്തിൽ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന യോഗം കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.ജീവിച്ചിരിക്കുമ്പോൾ തന്റെ ശവഘോഷയാത്ര നടത്തുന്നത് കാണേണ്ടി വന്നിട്ടും താൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ വെള്ളം ചേർക്കാത്ത നിലപാടുകളുടെ രാജകുമാരൻ ആയിരുന്നു പി. റ്റി. തോമസ് എന്ന് കെ തോമസ് രാജൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോയി പോരുന്നോലി, മനോജ്‌ മുരളി, ഷൈനി സണ്ണിചെറിയാൻ, ഷാജി വെള്ളം മാക്കൽ, പ്രശാന്ത് രാജു, കെ. എ. മാത്യു, എ. എം. സന്തോഷ്‌, രാജൻ കാലച്ചിറ, ഷമേജ്. കെ. ജോർജ്, കെ. എസ്. സജീവ്, ബീനാ ടോമി, ഐബി മോൾ രാജൻ, തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow