വർണ്ണം -2023 എന്ന പേരിൽ കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സർവിസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി

Dec 22, 2023 - 17:20
 0
വർണ്ണം -2023 എന്ന പേരിൽ കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സർവിസ്
സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി
This is the title of the web page

വർണ്ണം -2023 എന്ന പേരിൽ കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സർവിസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി.കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സർവിസ് സ്കീം യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പിനു തുടക്കമായി.ലബ്ബക്കട ലൂർദ് മാതാ എൽ. പി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ത്രിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ലബ്ബക്കടയിൽ നിന്നും വിളംബര ജാഥയോടെയാണ് ക്യാമ്പ് ആരംഭിച്ചത്.പ്ലാസ്റ്റിക് മുക്ത പ്രവർത്തനങ്ങൾ ,പച്ചക്കറിത്തോട്ടനിർമ്മാണം ,പേപ്പർ ഫയൽ -നോട്ട് പാഡ് നിർമ്മാണ പരിശീലനം പൊതു സ്ഥാപനങ്ങൾ സന്ദർശിക്കൽ ,ക്യാമ്പ് ഫയർ , ഫീൽഡ് ട്രിപ്പ്,കലാപരിപാടികൾ മുതലായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ക്യാമ്പ് ശനിയാഴ്ച സമാപിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിജോളി ,മെമ്പർ സന്ധ്യാ ജയൻ ,ലൂർദ് മാതാ സ്കൂൾ മാനേജർ ഫാ. ജോർജ് കരിന്തേ ൽ,പ്രിൻസിപ്പാൾ ഇൻ ചാർജ് സിബി ജോസഫ്, ഹെഡ്മിസ്ട്രസ്മഞ്‌ജു ജോർജ്, സുനു വി.ആർ, പി റ്റി എ പ്രസിഡന്റ്‌ പ്രിൻസ് മറ്റപ്പള്ളി,ജെയ്‌മോൻ അഴകംപറമ്പിൽ,അനുപമ ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. പരിപാടികൾക്ക് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോ ഓഡിനേറ്റർമാരായ ലിൻസി ജോർജ് ,ദിവ്യ കെ.ആർ, യു എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow