ഉപ്പുതറയിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേക്ക് വിതരണവും അടുത്ത വർഷത്തേക്ക് നടത്തുവാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു

Dec 22, 2023 - 15:52
 0
ഉപ്പുതറയിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേക്ക് വിതരണവും അടുത്ത വർഷത്തേക്ക് നടത്തുവാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു
This is the title of the web page

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സംഘടനയിലെ അംഗങ്ങൾക്ക് കേക്കുകൾ വിതരണം ചെയ്തത്. ക്രിസ്തുമസ് ന്യൂ ഇയർആഘോഷങ്ങളുടെ ഭാഗമായി ആണ് കേക്കുകൾ അംഗങ്ങളുടെ കടയിൽ എത്തിച്ചു നൽകിയത്.ഇതോടൊപ്പം അടുത്ത വർഷത്തേക്ക് നടത്തുവാൻ ഉദ്ദേശിച്ചുള്ള വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെയും സംഘടനയിലെ അംഗങ്ങൾക്കുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും നടന്നു. സൊസൈറ്റി രൂപീകരണം,മരണാന്തര സഹായം,ചികിത്സാ സഹായം,ഇൻഷുറൻസ്,പരസ്പര ജാമ്യത്തിലുള്ള സാമ്പത്തിക സഹായം,രക്ത ബാങ്ക് രൂപീകരണം എന്നിവയാണ് പദ്ധതികൾ.

ജില്ലാ കമ്മിറ്റി അംഗം സാബു ജോസഫ്,സെക്രട്ടറി പ്രസിഡണ്ട് സിബി മുത്തുമാകുഴി , സെക്രട്ടറി ഷാജി പി എം തുടങ്ങിയവർ സംസാരിച്ചു.സംഘടനയിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow