പി.ടി തോമസ് ഓർമ്മയായിട്ട് രണ്ട് വർഷം.ഉപ്പുതോട്ടിൽ നടന്ന ചടങ്ങിൽ ഉമാ തോമസും ബന്ധുക്കളും കോൺഗ്രസ് നേതാക്കളും

കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റും എം.എൽ എ യു മാ യി രു ന്ന പി.ടി.തോമസിൻ്റെ രണ്ടാമത് അനുസ്മരണ ദിനാചരണം ഇടുക്കി ഉപ്പുതോട്ടിൽ നടന്നു. പി.ടി.യുടെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട് സെൻ്റ് ജോർജ് പള്ളിയിൽ കുർബാനയും കല്ലറയിൽ പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു. പത്നി ഉമ തോമസ്, എം.എൽ.എ. കെ.പി.സി.സി. വൈസ് പ്രസിഡൻറ് വി.പി.സജീന്ദ്രൻ, ഡി.സി.സി.പ്രസിഡൻ്റ് സി.പി.മാത്യു.എ.പി.ഉസ്മാൻ തുടങ്ങിയ കോൺഗ്രസ്സ് നേതാക്കളും നിരവധി കോൺഗ്രസ് പ്രവർത്തകരും പി.ടി.തോമസിൻ്റെ ബന്ധുക്കളും കുർബാനയിലും കല്ലറയിൽ നടന്ന പ്രാർത്ഥനയിലും പങ്കെടുത്തു.
ഇടുക്കി ഡി.സി.സി.നേതൃത്വത്തിൽ ഡി.സി.സി.ഓഫീസിലും അനുസ്മരണ സമ്മേളനം നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്സിൻ്റെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങളും അന്നദാനം, വസ്ത്രവിതരണം . ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും.