വണ്ടിപ്പെരിയാറിൽ 6 വയസുകാരിയുടെ കൊലപാതക കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ല്ലീം ലീഗ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു
വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട കേസിൽ പുനരന്വേഷണം നടത്തി പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മുസ്ലീം ലീഗ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ ഭവന സന്ദർശനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത്. മുസ്ല്ലീം ലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികൾ പെൺകുട്ടിയുടെ ഭവനം സന്ദർശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും കുടുംബത്തിന് നീതി ലഭിക്കും വരെ ഒപ്പം ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കൊലപാതക കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ മാത്രമെ കുടുംബത്തിന് നീതി ലഭ്യമാവുകയുളളുവെന്ന് മുസ്ലീം ലീഗ് ഭാരവാഹികൾ പറഞ്ഞു.
ഭവന സന്ദർശനത്തിന് ശേഷം വണ്ടിപ്പെരിയാർ ചുരക്കുളം കവലയിൽ നിന്നും പ്രതിഷേധ റാലിയോടെയാണ് പ്രതിഷേധ സംഗമത്തിന് തുടക്കമായത്.തുടർന്ന് വണ്ടിപ്പെരിയാർ ടൗണിൽ വച്ചുനടന്ന പ്രതിഷേധ സംഗമത്തിൽ മുസ്ല്ലീം ലീഗ് ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എം എ ഷുക്കൂർ അധ്യക്ഷൻ ആയിരുന്നു.നിയോജകമണ്ഡലം പ്രസിഡണ്ട് എ മുഹമ്മദ് ഷാജി സ്വാഗതം ആശംസിച്ച പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം എ സലാം ഉദ്ഘാടനം ചെയ്തു.6 വയസുകാരിയുടെ കൊലപാതക കേസിൽ പ്രതിയെ രക്ഷപ്പെടുത്തുവാൻ സഹായിച്ച ഗവൺമെന്റിനെ ജനങ്ങളാൽ വിചാരണ ചെയ്യണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് പി എം എ സലാം പറഞ്ഞു.
മുസ്ലിം ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി അംഗം ടി എച്ച് അബ്ദുൽ സമദ് വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം സലിം, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് പി എച്ച് സുധീർ, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് ഷഹന ജാഫർ, വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ബീമ അനസ്,മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ പി കെ ഫൈസൽ മറ്റ് ഭാരവാഹികളായ പി എൻ അബ്ദുൽ അസീസ്,റഫീഖ് മണിമല, മുഹമ്മദ് മൗലവി, അഡ്വക്കേറ്റ് നഫീസ ഷീന പടിഞ്ഞാറ്റേക്കര തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.






