കാഞ്ചിയാർ ലബ്ബക്കടയിൽ പത്തോളം സ്ഥാപനങ്ങളിൽ മോഷണം
കാഞ്ചിയാർ ലബ്ബക്കടയിൽ പത്തോളം സ്ഥാപനങ്ങളിൽ മോഷണം.വില്ലേജ് ഓഫീസ്, അക്ഷയ സെൻ്റർ, നീതി മെഡിക്കൽ സ്റ്റോർ, ലോട്ടറി ഏജൻസി, മിനി സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. സഹകരണ ആശുപത്രിയുടെ നീതി മെഡിക്കൽ സ്റ്റോറിൽ നിന്ന് 4000 രൂപയും മിനി സൂപ്പർ മാർക്കറ്റിൽ നിന്ന് 2000 രൂപയും മോഷ്ടാക്കൾ അപഹരിച്ചു. അക്ഷയ കേന്ദ്രത്തിലെ രേഖകളെല്ലാം പുറത്തിട്ട് പരിശോധിച്ചിട്ടുണ്ട്. സമീപത്ത് സി സി ടി വി ഉണ്ടെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ല. മോഷ്ടാവ് മുഖംമൂടിയും ഗ്ലൗസും ധരിച്ചിരുന്നതായാണ് സൂചന.


