സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ ഭൂമിയില്‍ പാകി മാനവ ഹൃദയങ്ങളില്‍ സന്തോഷം നിറയ്ക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ക്രൈസ്റ്റ് കോളേജും തിരിതെളിച്ചു

Dec 21, 2023 - 17:56
 0
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ ഭൂമിയില്‍ പാകി മാനവ ഹൃദയങ്ങളില്‍ സന്തോഷം നിറയ്ക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക്    ക്രൈസ്റ്റ് കോളേജും തിരിതെളിച്ചു
This is the title of the web page

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ ഭൂമിയില്‍ പാകി മാനവ ഹൃദയങ്ങളില്‍ സന്തോഷം നിറയ്ക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ക്രൈസ്റ്റ് കോളേജും തിരിതെളിച്ചു. ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ഓര്‍മ്മപ്പെടുത്തലായ ഈ പിറവി ദിനത്തില്‍ കട്ടപ്പന ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റിന്റെയും സ്റ്റുഡന്‍സ് കൗസിലിന്റെയും കട്ടപ്പന സെന്റ് ജോര്‍ജ്ജ് ബുക്ക് സ്റ്റാളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചുറ്റുമുള്ളവരെ പങ്കാളികളാക്കികൊണ്ട് ക്രിസ്തുമസ് മധുരം പങ്കുവച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സഹജീവികളെ സഹോദരങ്ങളായി കണ്ട് അംഗീകരിക്കാനും ആദരിക്കുവാനും സ്വയം ജീവിതം ഉഴിഞ്ഞു വെച്ച ചാവറയച്ചന്റെ മാതൃകയാല്‍ നടത്തപ്പെടുന്ന ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കട്ടപ്പന- പുളിയന്മല ദേശീയ പാതയില്‍ രാവിലെ 6 മണി മുതല്‍ വൈകുരേം 6 മണി വരെ സര്‍വ്വീസ് നടത്തുന്ന എല്ലാ ബസ് ജീവനക്കാര്‍ക്കും ക്രിസ്തുമസ് മധുരമായി കേക്ക് വിതരണം ചെയ്തു. ബസില്‍ കയറുന്ന വിദ്യാര്‍ത്ഥികളെ സ്നേഹവും ത്യാഗപൂര്‍ണ്ണവുമായ മനസ്സോടെ ലക്ഷ്യസ്ഥാനങ്ങളില്‍ സുരക്ഷിതരായി എത്തിക്കുന്ന സഹജീവികളുടെ സ്നേഹാദരവിന് നന്ദിസൂചകമായാണ് കരോള്‍ ഗാനത്തിന്റെ അകമ്പടിയോടെ ക്രിസ്മസ് സമ്മാനം വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍ മാതൃകയായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ റവ ഡോ. അലക്സ് ലൂയിസ് സി.എം.ഐ, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ റവ. ഫാ. അനൂപ് തുരുത്തിമറ്റം സി.എം.ഐ, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. ചാണ്ടി കിഴക്കേല്‍ സി.എം.ഐ, ഐ.ക്യു എ.സി. കോ-ഓഡിനേറ്റേഴ്സായ ശ്രീമതി. ബിനു ജോര്‍ജ്ജ് ശ്രീമതി. ഷാമിലി ജോര്‍ജ്, കോളേജ് കോ-ഓഡിനേറ്റേഴ്സായ ശ്രീ. എബി സക്കറിയ, ശ്രീമതി ശ്വേത സോജന്‍, ബി.കോം വിഭാഗം മേധാവി. ശ്രീ. ബോബന്‍ ടി. അഗസ്റ്റില്‍, അദ്ധ്യാപകര്‍, സ്റ്റുഡന്‍സ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow