ജില്ലാ ആസ്ഥാനത്തെ വിവിധങ്ങളായ വികസന പാളിച്ചകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ചെറുതോണിയിൽ ഉപവാസ സമരം ആരംഭിച്ചു.

Dec 20, 2023 - 17:03
 0
ജില്ലാ ആസ്ഥാനത്തെ വിവിധങ്ങളായ വികസന പാളിച്ചകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ചെറുതോണിയിൽ  ഉപവാസ സമരം ആരംഭിച്ചു.
This is the title of the web page

ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള റോഡ് കഴിഞ്ഞ 7 വർഷങ്ങളായി തകർന്നു കിടക്കുമ്പോഴും ജില്ലാ പഞ്ചായത്തും സർക്കാരും ഉൾപ്പെടെയുള്ള ഭരണകൂടം നിസംഗത പാലിക്കുന്നതിനെതിരെയാണ് യും , കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ഉപവാസ സമരം നടത്തുന്നത്. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി പി സലീം , മരിയാപുരം മണ്ഡലം പ്രസിഡന്റ് ജോബി തയ്യിൽ എന്നിവരാണ് സമരം നയിക്കുന്നത്. രാവിലെ ചെറുതോണി ടൗണിൽ ആരംഭിച്ച സമരം ഇടുക്കി ഡിസിസി പ്രസിഡന്റ സിപി മാത്യു ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ ഉൾപ്പെടെ നിരവധി ജനകീയ പ്രശ്നങ്ങൾ നിലനിൽക്കെ ധൂർത്ത് യാത്ര നയിക്കുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും, സർക്കാരിൻറെ ചെയ്തികൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തല്ലി ചതയ്ക്കുന്ന നടപടിയാണ് ഡിവൈഎഫ്ഐയും, പോലീസും നടത്തുന്നത് എന്നും സിപി മാത്യു പറഞ്ഞു. കെപിസിസി നിർവാഹക സമിതി അംഗം എപി ഉസ്മാൻ സമര സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ഡിസിസി ജനറൽ സെക്രട്ടറി എം ഡി അർജുനൻ , കോൺഗ്രസ് വക്താവ് അഡ്വ. സേനാപതി വേണു . ഡിസിസി അംഗം അനിൽ ആനിക്കനാട്ട്, സിഎംപി സംസ്ഥാന സെക്രട്ടറി അനീഷ് ചേനക്കര മറ്റ് കോൺഗ്രസ് നേതാക്കളായ ,ആൻസി തോമസ് , ജോയി വർഗീസ് , തങ്കച്ചൻ വേമ്പേനി, പിഡി ജോസഫ് ഉൾപ്പെടെ നിരവധി പേർ ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow