വണ്ടിപ്പെരിയാറിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഏലപ്പാറ, കുമളി, വണ്ടിപ്പെരിയാർ സ്വദേശികളായ മൂന്ന് യുവാക്കൾക്ക് പരുക്ക്

വണ്ടിപ്പെരിയാർ ചുരക്കുളംവലയക്ക്സമീപമാണ് 2 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. അപകടത്തിൽ 3 യുവാക്കൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മെർഫിൻ (23) ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് സ്വദേശി ജോബിൻ (19) കുമളി സ്വദേശി സുജിത് (19) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മഞ്ചുമല സ്വദേശി മെർഫിന് തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഏലപ്പാറയിൽ നിന്നും വരികയായിരുന്ന ബൈക്ക് ചുരക്കുളം കവലയ്ക്ക് സമീപത്തു വച്ച് മറ്റൊരു വാഹനത്തെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ എതിരേ വരികയായിരുന്ന മെർഫിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തിൽ മെർഫിൻ ബൈക്കിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട 3 യുവാക്കളെയും നാട്ടുകാർ ചേർന്ന് വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പോലീസ് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു