കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി;മാലിന്യ സംസ്കരണം വ്യാപാരികളുടെ തലയിൽ കെട്ടി വെക്കാനും വൻ പിഴ ചുമത്താനുമുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ധർണ്ണ നടത്തിയത്

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.മാലിന്യ സംസ്കരണം വ്യാപാരികളുടെ തലയിൽ കെട്ടി വെക്കാനും വൻ പിഴ ചുമത്താനുമുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഉപ്പുതറ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. പാലം ജംഗ്ഷനിൽ നിന്നു പ്രകടനമായി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എത്തിയ ധർണ്ണ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു വേങ്ങവേലി ഉത്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സിബി ജോസഫ് അദ്ധ്യക്ഷനായി.ഷാജി മോഡേൺ, സുനിൽ ചാലുങ്കൽ, ജേക്കബ് പനന്താനം, ഉണ്ണി സി.എൻ, മോഹനൻ വെള്ളാശ്ശേരി, ബിനോയി തോമസ് , രാജൻ തുഷാര എന്നിവർ പ്രസംഗിച്ചു.