കട്ടപ്പന കുന്തളംപാറ റോഡിൽ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് സംഘം എത്തി മരം വെട്ടിമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്

Dec 18, 2023 - 12:46
 0
കട്ടപ്പന കുന്തളംപാറ റോഡിൽ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
 ഫയർഫോഴ്സ് സംഘം എത്തി മരം വെട്ടിമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്
This is the title of the web page

കട്ടപ്പന കുന്തളംപാറ റോഡിൽ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് സംഘം എത്തി മരം വെട്ടിമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത് .കട്ടപ്പന കുന്തളംപാറ റോഡിൽ ടർഫിന് സമീപമാണ് കൃഷിയിടത്തിൽ നിന്ന വലിയ ചീമ മുരിക്ക് ഒടിഞ്ഞ് വൈദ്യുത ലൈനിൽ പതിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി.ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കെ എസ് ഇ ബി ജീവനക്കാരും ചേർന്ന് മരം വെട്ടിമാറ്റി. ഇതിന് സമീപം നിൽക്കുന്ന ഈട്ടിമരവും അപകട ഭീഷണി ഉയർത്തുന്നുണ്ട്.വൈദ്യുതി വകുപ്പിൽ നിന്നും കട്ടപ്പന നഗരസഭക്ക് രേഖാമൂലം അറിയിപ്പ് നൽകിയെങ്കിലും മരം വെട്ടിമാറ്റാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല. വനം വകുപ്പിൻ്റെ ഭാഗത്തു നിന്നും അനുമതി ലഭിക്കുന്നില്ലെന്നാണ് നഗരസഭ അധികൃതർ നൽകുന്ന മറുപടി. അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവും നടപ്പാക്കുന്നില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow