രാജാക്കാട് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പൊട്ടൻകാട് റ്റി കമ്പനി സ്വദേശി അശ്വതി ഭവനിൽ തിരുമകൻ കൃഷ്ണൻ ആണ് കുഴഞ്ഞു വീണ് മരിച്ചത്. രാജാക്കാട് പുന്നസിറ്റിക്ക് സമീപത്താണ് കുഴഞ്ഞു വീണത്. രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.



