മാട്ടുപ്പെട്ടി കന്നുകാലി വികസന കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കും; മന്ത്രി ബിന്ദു കൃഷ്ണ

Nov 9, 2026 - 19:15
 0
മാട്ടുപ്പെട്ടി കന്നുകാലി വികസന കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കും; മന്ത്രി ബിന്ദു കൃഷ്ണ
This is the title of the web page

മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. ഇവിടെ ഗവേഷണം, സാങ്കേതിക വിദ്യ, പരിശീലനം, നൂതന പ്രജനന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ.എല്‍.ഡി.ബി മാട്ടുപ്പെട്ടിയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഇന്‍ ലൈവ്സ്റ്റോക്ക് പ്രൊഡക്ടിവിറ്റി ആന്‍ഡ് റിസര്‍ച്ചിന്റെ തറക്കല്ലിടലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ വികസിപ്പിക്കുന്നതിനുള്ള കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. അതിലൂടെ അന്താരാഷ്ട്ര ഗവേഷക വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ആധുനികവത്കരണത്തിലൂടെ ഈ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ടൂറിസ്റ്റുകളെ കൂടി ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ കേന്ദ്രം വികസിപ്പിക്കുമെന്നും കേന്ദ്രത്തിന്റെ സംരക്ഷണവും വികസനവും വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടുത്ത മൂന്ന് വര്‍ഷത്തിനകം കേരളത്തിലെ പാല്‍ ഉത്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തി കൂടി മുന്‍ നിര്‍ത്തി മാട്ടുപ്പെട്ടിയിലെ ഗവേഷണ കേന്ദ്രത്തെ കൂടുതല്‍ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഒ.പി.യു/ഐ.വി.എഫ്/ഇ.ടി സാങ്കേതികവിദ്യകളുടെ സംസ്ഥാനതല വിപുലീകരണ സമര്‍പ്പണം, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍, കെ.എല്‍.ഡി.ബി ഫാം സോഫ്റ്റ് വെയര്‍ ലോഞ്ചിംഗ്, മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധരെയും വനിതാ സ്വകാര്യ എ.ഐ സാങ്കേതിക വിദഗ്ധരെയും ആദരിക്കല്‍ എന്നിവയും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. 

Slide 1
Slide 2
Slide 1
Slide 2

ചടങ്ങില്‍ എഫ് രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍, ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശരണ്യ, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം സി നെല്‍സണ്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കെ.എല്‍.ഡി ബോര്‍ഡ് എം.ഡി ഡോ. ആര്‍ രാജീവ്, കോഴിക്കോട് എന്‍.ഐ.ടി അസോസിയേറ്റ് പ്രൊഫ. ഡോ. ചിത്ര, കെ.എല്‍.ഡി.ബി മാട്ടുപ്പെട്ടി മാനേജര്‍ ഡോ. കേശവദാസ് വി.പി, സി.പി മാത്യു, മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow